¡Sorpréndeme!

നടി ചതിച്ചു, ക്യാമറയും എടുത്ത് വെള്ളത്തിലേക്ക് ചാടി ക്യാമറാമാൻ | filmibeat Malayalam

2018-03-02 146 Dailymotion


ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. സിനിമയെ കുറിച്ച് അന്തവും കുന്തവും അറിയാത്ത ശ്രീനിവാസന്‍റെ കഥാപാത്രത്തേയും കൂട്ടി നടന്‍ സുധീഷിന്‍റെ കഥാപാത്ര ഒരു പരസ്യം ഷൂട്ട് ചെയ്യാന്‍ പോകുന്നതാണ് രംഗം. സംവിധായകന്‍ എന്ന വ്യാജേന ഷൂട്ടിങ്ങ് സൈറ്റില്‍ എത്തിയ ശ്രീനിവാസന്‍ കഥാപാത്രത്തോട് എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന് കാമറമാന്‍ ചോദിക്കുമ്പോള്‍ ശ്രീനിവാസന്‍ പറയുന്നത് ഇങ്ങനെയാണ് ' നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു പടവിലേക്ക് കയറുന്നു എന്‍റെ മേനിയഴകിന്‍റെ രഹസ്യം പരിമള സോപ്പ് എന്ന് പറയുന്നു... അപ്പോള്‍ കാമറ എവിടെ വെച്ച് ഷൂട്ട് ചെയ്യണം എന്ന കാമറാമാന്‍റെ ചോദ്യത്തിന് ശ്രീനിവാസന്‍ കഥാപാത്രം പറയുന്നത് ഇങ്ങനെയാണ് 'നടി കുളത്തിലേക്ക് ചാടുകയാണല്ലോ... അപ്പോ കാമറയും ചാടട്ടേന്ന്. എന്തായാലും സിനിമയിലെ ആ രംഗത്തിന് വന്‍ കൈയ്യടിയാണ് കിട്ടിയത്.